cpm-leader

കോട്ടയം: തൃക്കൊടിത്താനത്ത് വീടുകയറി ആക്രമിച്ച സംഭവത്തിൽ കേസെടുത്തു. സി പി എം പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്. പഞ്ചായത്തംഗം ബൈജു, സുനിൽ, മിജു എന്നിവർക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും ചികിത്സയിലാണ്. അക്രമം അതിർത്തി തർക്കം മൂലമാണെന്നും, പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് നടപടി വൈകിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.