guest-wind

വ​ണ്ടൂ​ർ​:​ ​ഏ​മ​ങ്ങാ​ട് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഏ​താ​നും​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​വീ​ശി​യ​ടി​ച്ച​ കാറ്റിൽ​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം.​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​കൊ​ണ്ട് ​ ചെറിയ സ്ഥലത്ത് വ​ലി​യ​ ​നാ​ശം​ ​വി​ത​യ്ക്കു​ന്ന​ ​ഗ​സ്റ്റ് ​വി​ന്റ് ​എ​ന്ന​ ​പ്ര​തി​ഭാ​സ​മാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് ​കാ​ലാ​വ​സ്ഥാ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​നി​ഗ​മ​നം. ​ഏ​മ​ങ്ങാ​ട് ജുമാമസ്ജിദ്,​​​ ​ശാ​ന്തി​ന​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 45​ ​ഓ​ളം​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​എ​ക്ക​റു​ക​ണ​ക്കി​ന് ​കൃ​ഷി​യി​ട​ങ്ങ​ളി​ൽ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ ​മു​പ്പ​തോ​ളം​ ​വൈ​ദ്യു​തി​ ​തൂ​ണു​ക​ൾ​ ​ത​ക​ർ​ന്നു. റ​ബ​ർ,​ ​തേ​ക്ക്,​ ​വാ​ഴ,​ ​ക​മു​ക്,​ ​തെ​ങ്ങ് ​തു​ട​ങ്ങി​യ​ ​കൃ​ഷി​ക​ളാ​ണ് ​ന​ശി​ച്ച​ത്.​ ആയിരക്കണക്കിന് റ​ബ​ർ​ ​മ​ര​ങ്ങ​ളാ​ണ് ​ക​ട​പു​ഴ​കി​യും​ ​ഒ​ടി​ഞ്ഞും​ ​നി​ലം​പ​തി​ച്ച​ത്.​ ​റോ​ഡി​ലേ​ക്ക് ​വീ​ണ​ ​മ​രം​ ​മു​റി​ച്ചു​ ​മാ​റ്റു​ന്ന​തി​നി​ടെ​ ​ഒ​രു​ ​അ​ഗ്നി​ശ​മ​ന​ ​സേ​നാ​ ​പ്ര​വ​ർ​ത്ത​ക​ന് ​പ​രി​ക്കേ​റ്റി​രു​ന്നു.