
മലയാളി അമ്മായിയമ്മയും അഫ്രിക്കൻ-അമേരിക്കൻ വംശജനുമായ മരുമകനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജെനോവ ജൂലിയൻ പ്രയൊർ എന്ന യുവതിയാണ് തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. ജെനോവയുടെ അമ്മയും ഭർത്താവുമാണ് ഈ പറയുന്ന അമ്മായിയും മരുമകനും.
വിശക്കണുണ്ടെങ്കിൽ ഉപ്പുമാവ് എടുത്ത് കഴിക്ക്. ആദ്യം മനസിലാകാതെ ഇല്ലായെന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ കാര്യം മനസിലാക്കിയ മരുമകൻ കഴിക്കാൻ ഉപ്പുമാവ് തയ്യാറായി എന്നാണോ പറയുന്നതെന്ന് ഇംഗ്ളീഷിൽ ചോദിച്ചു. മരുമകന്റെ മിടുക്കിൽ അമ്മായിയും ഹാപ്പി.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതുവരെ മൂന്നര ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. നിരവധി ഷെയർ കമന്റുമാണ് അമ്മായിക്കും മരുമകനും ലഭിച്ചുകൊണ്ടിരിക്കുന്നത്.