astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 13 - 1197 കർക്കടകം 28ശനിയാഴ്ച. ( പുലർച്ചെ 1 മണി 35 മിനിറ്റ് 15 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം രാത്രി 11 മണി 27 മിനിറ്റ് 51 സെക്കന്റ് വരെ ശേഷം പൂരുരുട്ടാതി നക്ഷത്രം)

അശ്വതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.സര്‍ക്കാര്‍ ജോലി​ക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാന നേട്ടവുമുണ്ടാവും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും.

ഭരണി: അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല.വാക്സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയും ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും,യാത്രയിൽ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും.
ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.

രോഹിണി: സർവവിഘ്‌നങ്ങളും അകലും, വിദേശനിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും‍, ബിസിനസുകാർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

മകയിരം: തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും.ആത്മ വിശ്വാസത്തോടെ മുന്‍പോട്ട് പോകുവാൻ സാധിക്കും, സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

തിരുവാതിര: പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക. കുടുംബത്തിൽ ശാന്തിയും സമാധാനവും. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ പുരസ്‌കാരം ലഭിക്കും.

പുണര്‍തം: നിസാരമായി കരുതുന്ന കാര്യങ്ങൾവല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക. കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത. മുൻകോപം ഉപേക്ഷിക്കുക.

പൂയം: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും.

ആയില്യം: പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും.ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കള്‍ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.

മകം: അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം, പഠനത്തില്‍ ശ്രദ്ധ‍ ചെലുത്തിയില്ലെങ്കി​ൽ പരാജയങ്ങളുണ്ടാകും.

പൂരം: പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മതപാലിക്കുക.രോഗസാദ്ധ്യത.മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളില്‍ നിന്ന് ദു:ഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും.

ഉത്രം: സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, ധനചെലവ്,ദൂരയാത്രാക്ലേശം,ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്നുചാടും അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.

അത്തം: പരിതസ്ഥിതികളില്‍ ആത്മനിയന്ത്രണം പാലിക്കുക, കാര്യസാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും,വ്യവഹാര വിജയം. മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും.

ചിത്തിര: രോഗങ്ങള്‍ കൊണ്ട് ധനച്ചെലവ്, ,ശത്രുവര്‍ദ്ധന, ധനനഷ്ടം,ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍, കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം.

ചോതി : യാത്ര മൂലം ധനലാഭം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, കുടുംബ സുഖം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി,‍ നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും.നല്ല സമയം.

വിശാഖം: സ്ത്രീകള്‍ മൂലം ചെലവ് കൂടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, വിഷയാസക്തി, വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും.

അനിഴം: തുടര്‍ച്ചയായുള്ള പ്രയത്‌നത്തി​ന് ഫലംകിട്ടും, സ്ത്രീകള്‍ മുഖേന സന്തോഷം, പലരംഗത്തും തടസങ്ങള്‍, സുഖാനുഭവങ്ങൾ,
കുടുംബാംഗങ്ങളുടെ തൃപ്തിക്ക് അനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും.

തൃക്കേട്ട: വാക്ക് പാലിക്കാന്‍ സാധിക്കില്ല,ആഗ്രഹസാഫല്യം ഉണ്ടാകാത്തതി​നാൽ മനഃപ്രയാസം നേരിടും, അധിക ചെലവുണ്ടാകും,വിവാഹ തീരുമാനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയോ തുടരുകയോ ചെയ്യും, അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടും.

മൂലം: സുഖഭക്ഷണ ലഭ്യത,ആഭരണ-വസ്ത്രാദി ലാഭം,കുടുബാംഗങ്ങളുമായി രമ്യതയില്‍ കഴിയും,പ്രേമകാര്യങ്ങളില്‍ സന്തോഷം, പുതിയ വസ്ത്രങ്ങളുടെ ലഭ്യത, ധനസഹായം ലഭിക്കും.വാക് സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും.

പൂരാടം: ശത്രുക്കളുടെ നീചപ്രവര്‍ത്തികളില്‍ നിന്നും രക്ഷ നേടും,കലാരംഗത്ത് ശോഭിക്കും, വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും.

ഉത്രാടം: അന്യര്‍ക്കായി ത്യാഗ മനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. ബന്ധുക്കളുമായി നിലവിലുണ്ടായി​രുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കുടുബത്തില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങള്‍ വര്‍ദ്ധിക്കും, തൊഴില്‍ രംഗം മെച്ചപ്പെടും.

തിരുവോണം: ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കും.വിനോദയാത്ര,ഉല്ലാസകരമായ സംഗതികള്‍, ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

അവിട്ടം: കർമ്മരംഗത്ത് നൂതനസംരംഭങ്ങൾക്ക് തുടക്കം,സന്തോഷകരമായ അനുഭവങ്ങൾ. ദാമ്പത്യ ബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും.സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനപ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.

ചതയം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും,ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും.രോഗശമനം, ധനലഭ്യത,കുടുബസുഖം, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനേട്ടം,ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.

പൂരുരുട്ടാതി: കളത്രദുരിതം, തസ്കരന്മാരുടെ ഉപദ്രവം കൂടുതലാകും, ഈശ്വരാധീനം കുറയും,ഗുരുശാപമേല്‍ക്കാതെ നോക്കണം.ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും.

ഉത്തൃട്ടാതി: സ്വാര്‍ദ്ധത കാരണം മനോവിഷമം ഉണ്ടാകും,ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ കുറയും, വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.

രേവതി: രാഷ്ട്രീയ രംഗത്തുള്ളവരും കലാ രംഗത്തുള്ളവരും വളരെ കരുതലോടെ വേണം അന്യരോട് ഇടപെടാൻ, അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.ഭൂമിസംബന്ധമായ‍ ക്രയവിക്രയങ്ങളിൽ ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും.