
പെട്ടെന്ന് ചെയ്തുതീർക്കേണ്ട ഒരു ജോലിയായിട്ടാണ് പലരും സെക്സിനെ കാണുന്നത്. ഈ സമീപനം മാറ്റണം. സെക്സിന്റെ ക്ലൈമാക്സ് എന്ന് പറയുന്നത് രതിമൂർച്ഛയാണ്. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ എല്ലായിപ്പോഴും രതിമൂർച്ഛയുണ്ടാകാറുണ്ടോ? സെക്സ് എത്ര സമയം നീണ്ടുനിൽക്കണമെന്ന കാര്യത്തിൽ പ്രത്യേകിച്ച് കണക്കൊന്നുമില്ല. എത്ര സമയമെടുത്തുവെന്നല്ല എത്ര സന്തോഷിച്ചുവെന്നതിലാണ് കാര്യം.
വളരെ കുറച്ച് സമയം കൊണ്ട് ആനന്ദത്തിന്റെ പരകോടിയിലെത്താൻ ചിലർക്ക് സാധിക്കും. മറ്റ് ചിലർക്കാകട്ടെ കൂടുതൽ സമയം വേണ്ടിവരും. പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ നല്ല ലൈംഗിക ബന്ധം സാദ്ധ്യമാകുകയുള്ളൂവെന്ന് പങ്കാളികൾ മനസിലാക്കണം.സെക്സുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളും ആളുകൾക്ക് ഉണ്ട്.
ലിംഗ - യോനി സംഭോഗത്തിലൂടെയാണ് എല്ലാ സ്ത്രീകൾക്കും രതിമൂർച്ഛയുണ്ടാകുന്നതെന്നത് അത്തരത്തിലൊരു മിഥ്യാധാരണയാണ്. അമ്പത് ശതമാനത്തോളം സ്ത്രീകളിൽ മാത്രമേ ഇത്തരത്തിൽ രതിമൂർച്ഛയനുഭവപ്പെടുന്നുള്ളൂവെന്നാണ് മുൻപ് നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മിക്ക സ്ത്രീകൾക്കും പൂർവകേളികളിലൂടെയാണ് ആനന്ദത്തിന്റെ പരകോടിയിലെത്തുന്നത്. ലിംഗപ്രവേശനത്തിന് മുമ്പ് ഏകദേശം ഇരുപത്തിയഞ്ച് മിനിറ്റ് വരെ പൂർവകേളി നടക്കുന്നതിലൂടെ സുഖം ഇരട്ടിയാക്കാൻ സാധിക്കും.