sreedhanya-catering-servi

ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്'. ഇപ്പോഴിതാ ചിത്രത്തിലെ 'മൈന്റില്‍ പൈന്റിത്' എന്ന ഗാനം ശ്രദ്ധ നേടുകയാണ്.


സുഹൈല്‍ കോയയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ബേസില്‍ സി ജെയുടേതാണ് സംഗീതം. സന്നിധാനന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്'

ഫ്രീഡം ഫൈറ്റിൽ 'ഓൾഡ് ഏജ് ഹോം' എന്ന ചെറു ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്‌തിരുന്നത്. കൂടാതെ ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത 'റേഷന്‍' എന്ന ചിത്രത്തില്‍ ജിയോ അഭിനയിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഫ്രീഡം ഫൈറ്റിന് ലഭിച്ചിരുന്നു.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കോ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് റോജിൻ കെ റോയ്. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിൽ എത്തും.