food

രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വർഷമാണിത്. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രണ്ട് വർഷം നീണ്ടു നിൽക്കുന്ന വിവിധ ദേശീയ സാംസ്കാരിക ആഘോഷങ്ങൾ രാജ്യമൊട്ടാകെ നടന്നു കൊണ്ടിരിക്കുകയാണ്. സാധാരണ ഈ ദിവസം എല്ലാവരും ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തവണ സ്വാതന്ത്ര്യ ദിനം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ വ്യത്യസ്തമായ ലസ്സി ഉണ്ടാക്കിയാലോ. അത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

തയാറാക്കുന്ന വിധം

ആദ്യം തൈര് നല്ലതുപ്പോലെ അടിക്കുക. തുർ‌ന്ന് അതിലേക്ക് പഞ്ചസാരയും എലയ്ക്ക പൊടിയും ചേ‌ർക്കുക. മൂന്ന് പാത്രത്തിൽ തൈര് മാറ്റുക. അതിലെ ഒരു തൈരിൽ കൊടിയുടെ കുങ്കുമ കളർ ലഭിക്കാൻ കേസർ സിറപ്പ് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. എടുത്ത് വച്ചരിക്കുന്ന മറ്റൊരു തൈരിലേക്ക് കൊടിയുടെ പച്ച കളർ ലഭിക്കാൻ ഖുസ് സിറപ്പ് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. വെളുത്ത നിറത്തിന് തൈര് അതേപടി സൂക്ഷിക്കുക, അതിൽ ഒന്നും കലർത്തരുത്.പാനീയത്തിന് ത്രിവർണ്ണ പതാക ലഭിക്കുന്നതിന് ഒരു ഗ്ലാസിൽ ആദ്യം ഖുസ് ലസ്സിയും തുടർന്ന് പ്ലെയിൻ വൈറ്റ് ലസ്സിയും ഒഴിച്ച് അവസാനം കേസർ ലസ്സി ഒഴിക്കുക. അവസാനം പിസ്ത ഉപയോഗിച്ച അലങ്കരിച്ചതിന് ശേഷം തണുപ്പിക്കാൻ വക്കുക. പിന്നീട് തണുപ്പോടെ ഈ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ലസ്സി കുടിക്കാം.