p

കോഴിക്കോട്: രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചു. രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത് കൊയിലാണ്ടി പൊലീസായിരുന്നു. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.

2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വടകര ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയാണ് ആദ്യം സിവിക് ചന്ദ്രനെതിരെ പീഡന പരാതി നൽകിയത്.