
ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ജാനകി സുധീർ. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വസ്ത്രങ്ങളില്ലാതെ, ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ജാനകി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മുഖത്തെ ശാലീനതയാണ് ചിത്രത്തിന്റെ ഭംഗി കൂട്ടുന്നത്. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മോഡൽ കൂടിയാണ് ജാനകി. രൗണക് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതേസമയം ജാനകിയുടെ പുതിയ ചിത്രമായ ഹോളിവൂണ്ട് ഇന്നാണ് റിലീസ് ചെയ്തത്. ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തുന്ന ചിത്രം അശോക് ആർ നാഥ് ആണ് സംവിധാനം ചെയ്‌തത്. എസ്.എസ് ഫ്രെയിംസ് ഒ.ടി.ടിയിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്.