
വ്യായാമം ചെയ്യുന്നു ജിമ്മിൽ പോകുന്നു എന്നത് കൊണ്ട് മാത്രം ഹൃദയാഘാതം അല്ലെങ്കിൽ ഹൃദ്രോഗം വരാതിരിക്കണമെന്നില്ല. ജീവിതശൈലീ മാറ്റമാണ് ഏറ്റവും പ്രധാനം. പുകവലി നിർത്തുക, മദ്യം ഒഴിവാക്കുക, മിതമായ ആഹാരം കഴിക്കുക, വറുത്തതും പൊരിച്ചതും ഒഴിവാക്കാകുക, അമിതഭാരം കുറക്കുക, അരി ഗോതമ്പ് കുറക്കുക, 30-45 മിനുട്ട് ദിവസവും വ്യയാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക, തുടങ്ങിയവയാണ് ഹൃദ്രോഗം അല്ലെങ്കിൽ പക്ഷാഘാതം വരാതിരിക്കാൻ ചെയ്യേണ്ടത്. കൃത്യമായ ഇടവേളകളിൽ ബോഡിചെക്കപ്പ് ചെയ്യുക എന്നതും അഭികാമ്യമാണ്. ആ ചെക്കപ്പിലൂടെ ശരീരത്തിന്റെ ബ്ലഡ്പ്രഷർ, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയവയെ കുറിച്ചുള്ള വിവരം ലഭിക്കും. അതിനുള്ള മരുന്ന് കഴിക്കണം. ആ മരുന്നൊന്നും കഴിക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ ജിമ്മിൽ പോയിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടാകണമെന്നില്ല, ചിലപ്പോൾ അവരെ ഹൃദയാഘാതം തേടിയെത്തിയെന്നും വരാം.