plane

കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്ന് മാലി ദ്വീപിലേക്കു പോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം വിമാനത്തിലെ സ്മോക് അലാറം മുഴങ്ങിയതിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. രണ്ട് എൻജിനുകളിൽ ഒന്ന് അമിതമായി ചൂടായതായിരിക്കാം അലാറം മുഴങ്ങാൻ കാരണമെന്നാണ് ആദ്യം കരുതിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു അലാറമെന്നും പരിശോധനയിൽ എൻജിന് തകരാർ ഇല്ലെന്നും കണ്ടെത്തിയതോടെ വിമാനം യാത്ര പുനഃരാരംഭിച്ചു.