diy

സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അഹാനയും സഹോദരിമാരും. രണ്ടാമത്തെ സഹോദരി ദിയ ആൺസുഹൃത്ത് വൈഷ്ണവിനൊപ്പം തായ്ലൻഡിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ തരംഗമാകുന്നു. വൈഷ്ണുവിനൊപ്പമുള്ള ഒരു ഡാൻസിന്റെ റീൽസ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. ബീച്ചിൽനിന്ന് ബിക്കിനി വേഷത്തിലാണ് ദിയയുടെ ഡാൻസ്. ക്യൂട്ട് എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ദിയയ്ക്ക്. ദിയ കൂടുതലും ഡാൻസ് റീലുകളാണ് ചെയ്യുന്നത്. വൈഷ്ണവിനൊപ്പമുള്ള ഡാൻസ് വീഡിയോകൾ മുമ്പും പങ്കുവച്ചിട്ടുണ്ട്.