
മുംബയ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് വനിതാ ഐ.പി.എലില്ലിന്റെ ആദ്യ എഡിഷൻ അടുത്ത മാർച്ചിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഒരുമാസം നീണ്ട് നിൽക്കുന്ന ടൂർണമെന്റിൽ 5 ടീമുകളായിരിക്കും പങ്കെടുക്കുകയെന്ന് ബി.സി.സി.ഐയിലെ ഒരു ഉന്നതൻ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 2023 ഫെബ്രുവരിയിൽ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിന് ശേഷം ടൂർണമെന്റ് നടത്താനാണ് ധാരണയായിരിക്കുന്നത്.
2023 മാർച്ച ആദ്യ വാരം വനിതാ ഐ.പി.എല്ലിന്റെ ആദ്യ എഡിഷൻ തുടങ്ങാനാണ് ധാരണയായിരിക്കുന്നത്. നാല് ആഴ്ച നീണ്ടു നിൽക്കുന്ന രീതിയിലാകും ക്രമീകരണം. അഞ്ച് ടീമുകളെ ഉൾപ്പെടുത്തി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെങ്കലും ഇൻവസ്റ്റേഴ്സ് കൂടുതൽ വന്നാൽ ടീമുകളുടെ എണ്ണം കൂടിയേക്കാം.
രാജസ്ഥാൻ റോയൽസ്, മുംബയ് ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകളെല്ലാം വനിതാ ഐ.പി.എ ൽ ടീമിനായി താത്പര്യമറിയിച്ചു കഴിഞ്ഞു.