football

മാഡ്രിഡ്: ഫുട്ബാൾ ലോകത്തെ ആവേശത്തിൽ ആറാടിക്കുന്ന വമ്പൻ താരങ്ങൾ മാറ്റുരയ്ക്കുന്ന യൂറോപ്പ്യൻ ഫുട്ബാൾ ലീഗുകളിലെ പുതിയ സീസണിലെ ആവേശാരവങ്ങൾ ഉയർന്നു. ഇംഗ്ലീഷ് പ്രിമിയർ ലീഗും ജർമൻ ബുണ്ടസ് ലിഗയും ലീഗ് വണ്ണും കഴിഞ്ഞയാഴ്ചയേ പുതിയ സീസൺ ആരംഭിച്ചപ്പോൾ സ്പാനിഷ് ലാലിഗയ്ക്ക് കഴിഞ്ഞ അർദ്ധ രാത്രിയോടെ തുടക്കമായി. ഇറ്റാലിയൻ സീരി എയുടെ പുതിയ പതിപ്പിന് ഇന്ന് രാത്രിയാണ് കിക്കോഫ്.

സ്പാനിഷ് ലാലിഗയിൽ ഒസാസുനയും സെവിയ്യയും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഏറ്രുമുട്ടിയത്. ഗോളടിയന്ത്രം ലെവൻഡോവ്‌സ്കി ഉൾപ്പെടെയുള്ളവരെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ച ബാഴ്സലോണ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ റയോ വയ്യോക്കാനെയെ നേരിടും. ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം അൽമേരിയക്കെതിരെ നാളെ രാത്രിയാണ്. ഇറ്റാലിയൻ സിരി എയിൽ ഇന്ന് രാത്രി നിലവിലെ ചാമ്പ്യൻമാരായ എ.സി മിലാനും ഉഡിനേസിയും തമ്മിലാണ് ആദ്യ മത്സരം.

ഇന്നത്തെ പ്രധാന മത്സരങ്ങൾ

മാൻ,​സിറ്റി -ബേൺമൗത്ത്

(സ്റ്റാർസ്‌പോർട്സ് സെലക്ട് 1)​

ആഴ്സനൽ-ലെസ്റ്രർ

(സ്റ്റാർ സ്‌പോർട്സ് സെലക്ട് 2)​

രാത്രി 7.30 മുതൽ

ബ്രെൻഡ് ഫോ‌ർഡ് -മാൻ.യുണൈറ്റഡ്

(സ്റ്റാർസ്‌പോർട്സ് സെലക്ട് 1)​

എ.സി മിലാൻ - ഉഡിനേസി

(സ്പോർട്സ് 18 )​

രാത്രി 10 മുതൽ

ലീസ് -ഇന്റർ

(വൂട്ട്)​

രാത്രി12.15 മുതൽ

ബാഴ്‌സലോണ -വയ്യോക്കാനോ

(സ്പോർട്സ് 18)​

പി.എസ്.ജി -മോണ്ട് പില്ലർ

(സ്പോർട്സ് 18)​

രാത്രി 12.30 മുതൽ