kk

കോഴിക്കോട്∙ കുറ്റ്യാടി കൈവേലിയിൽ മർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (50)​ ആണ് മരിച്ചത്. വിഷ്ണുവിനെ മർദ്ദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23)​ പൊലീസ് അറസ്റ്റ് ടെയ്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. പരേതനായ കൃഷ്ണന്റെയും വളയം പഞ്ചായത്ത് സി,​ഡി.എസ് മെമ്പർ സുമതിയുടെയും മകനാണ് മരിച്ച വിഷ്ണു. ഭാര്യ ശ്രേയ,​ സഹോദരി ഷിൻസി.