ballon-d-or

പാരീസ്: കഴിഞ്ഞ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 പേരുടെ ചുുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന കരിം ബെൻസേമ, കെവിൻ ഡി ബ്രുയിനെ,​ തിബോട്ട് ക്വോട്ട്വ,​ സാദിയോ മാനേ എന്നിവരെല്ലാം ലിസ്റ്രിലുണ്ട്. അതേസമയം ഏറ്റവും കൂടുതൽ തവണ ബാലോൺ ഡി ഓർ നേടിയ പി.എസ്.ജിയുടെ അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസിക്ക് ചുരുക്കപ്പട്ടികയിൽ ഇടം നേടാനായില്ല. 2005ന് ശേഷം ആദ്യമായാണ് മെസിയില്ലാത്ത ബാലോൺ ഡി ഓർ ചുരുക്കപ്പട്ടിക വരുന്നത്. പി.എസ്.ജിയിൽ മെസിയുടെ സഹതാരം ബ്രസീലിയൻ വിസ്മയം നെയ്മർക്കും ചുരുക്കപ്പട്ടികയിൽ സ്ഥാനമില്ല. അതേസമയം മാഞ്ചസ്റ്റർ യുണൈറ്രഡിന്റെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ ചുരുക്കപ്പട്ടികയിലുണ്ട്.

പട്ടികയിൽ ഇടം നേടിയവർ: കോട്ട്വ,​ മാനേ,​ ബെൻസേമ,​ലിയോ,​ ക്രിസ്റ്റഫ‌ർ എൻ കോക്കു,​ സല,​ട്രെൻഡ്,​അർനോൾഡ്,​വിനീഷ്യസ്,​ബെർനാഡോ,​ ഡിസാസ്,​ ലെവൻഡോവ്സ്കി,​മെഹ്രസ്,​ റൊണാൾഡോ,​ റൂഡിഗർ,​ഡിബ്രുയിനെ,​ മൊഡ്രിച്ച്,​ വ്ലാഹോവിച്ചോ,​ കാൻസലോ,​ എംബാപ്പെ,​വാൻഡിക്ക്,​ കസേമിറോ,​സൺ,​ഫാബീഞ്ഞോ,​മയിഗാൻ,​ കേൻ,​ന്യൂനസ്,ഫോഡൻ ഹാലർ.