
സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ സംസാരവിഷയം ഒരു യാചകനെപ്പറ്റിയാണ്. കണ്ടാൽ ഒരു മോഡലാണെന്നെ ആരും പറയൂ. ഒരാൾ പകർത്തിയ യാചകന്റെ ഫോട്ടോ ശ്രദ്ധ നേടിയതോടെയാണ് സോഷ്യൽ മീഡിയ ഇദ്ദേഹത്തിന്റെ പിന്നാലെയായത്. അധികം താമസിക്കാതെ വീഡിയോയും എത്തിയിട്ടുണ്ട്.
Delhi beggars 🤷🏻♂️ pic.twitter.com/p8GfLrj0TI
— Kawaljit Singh Bedi (@kawaljit) August 10, 2022
ഡൽഹി യാചകർ എന്ന അടിക്കുറിപ്പോടെ കവൽജിത് സിംഗ് ബേദിയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ട്രാഫിക് സിഗ്നലിൽ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഈ യാചകൻ ഒരു കറുത്ത ടീ ഷർട്ടും സ്‌പോർട്‌സ് ക്ലാസ്സി സൺഗ്ലാസുമാണ് ധരിച്ചിരിക്കുന്നത്.

Once I think it's #Vikramvedha look
— Ashish Robinhood pandey (@ashispandey1693) August 10, 2022
He's quite resemble like pic.twitter.com/A0oQPkWuI5
ഫോട്ടോയിൽ ഉള്ളത് യാചകനല്ല, മോഡലാണെന്ന് ചിലർ റീ ട്വീറ്റ് ചെയ്‌തു. ആദിത്യ റോയ് കപൂർ, ഹൃത്വിക് റോഷൻ, പുഷ്പയിലെ അല്ലു അർജുൻ എന്നിവരെപ്പോലെയാണെന്ന് വേറെ ചിലർ പറഞ്ഞു. ഭാവിയിൽ യാചകനെ വച്ച് ഫോട്ടോഷൂട്ടുകൾക്കുള്ള സാദ്ധ്യതയുമുണ്ട്.
Lot of tweets saying he may not be a beggar...I just realised I have dashcam footage. https://t.co/mf54uI2GmN pic.twitter.com/iaO2OWaROp
— Kawaljit Singh Bedi (@kawaljit) August 12, 2022
