
നയൻതാര-വിഗ്നേഷ് വിവാഹം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പ്രിയ താരത്തിന്റെ വിവാഹം ആരാധകർ ആഘോഷമാക്കിയപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇവരുടെ ചിത്രങ്ങളൊക്കെ വെെറലായി. നയൻതാരയുടെ വസ്ത്രവും ആഭരണവുമെല്ലാം ശ്രദ്ധ നേടിയിരുന്നു. നിരവധിയാളുകൾ നയൻതാരയെ അനുകരിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നയൻതാരയെ അനുകരിച്ച തമിഴ് നടിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നടി ഹരതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് വിഗ്നേഷ് ശിവൻ മറുപടിയുമായി എത്തിയതോടെയാണ് ചിത്രം വെെറലായത്.
എക്‌സ്‌പ്പറ്റേഷനും റിയാലിറ്റിയും എന്ന ക്യാപ്‌ഷനോടെയാണ് നടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. നിങ്ങളാണ് കൂടുതൽ സുന്ദരി ഹരതി എന്നായിരുന്നു റീട്വീറ്റ് ചെയ്‌തുകൊണ്ട് വിഗ്നേഷ് കുറിച്ചത്. ഹരതിയുടെ പോസ്റ്റിന് നിരവധി ആരാധകർ കമന്റുമായി എത്തുന്നുണ്ട്. നിങ്ങളുടെ ധെെര്യം സമ്മതിക്കണമെന്ന് ചിലർ കുറിച്ചു.
You are more beautiful dear Harathi ☺️☺️😍😍❤️❤️❤️🥰🥰🥰💐💐💐💐💐 https://t.co/VIieOSn6H4
— Vignesh Shivan (@VigneshShivN) August 12, 2022
മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു നയൻതാര - വിഗ്നേഷ് വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.