
ഇടുക്കി: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൻ ദേവൻ കമ്പനി പെരിയവര എസ്റ്റേറ്റിൽ ലോവർഡിവിഷനിൽ പ്രവീൺ കുമാറി(23) നെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ പതിനാറിനാണ് പ്രവീണിന്റെ ഭാര്യ ശ്രീജയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായിട്ടുള്ള അടുപ്പമാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സൂചന.
പ്രണയത്തിലായിരുന്ന പ്രവീണും ശ്രീജയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. കുറച്ച് നാളുകൾക്ക് ശേഷമാണ് ഇയാൾ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പത്തിലായത്. ഇതേച്ചൊല്ലി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.