nithin-patel

അഹമ്മദാബാദ്: ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്തിലെ മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു. നിതിൻ പട്ടേലിനെയാണ് തെരുവ് പശുക്കൾ ആക്രമിച്ചത്. മെഹ്‌സാന ജില്ലയിലായിരുന്നു സംഭവം.

നിതിൻ പട്ടേലിന് കാലിലാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു. പശുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ തനിക്ക് കുറച്ചു നേരം അനങ്ങാൻ കഴിഞ്ഞില്ലെന്ന് നിതിൻ പട്ടേൽ പ്രതികരിച്ചു.