healthy-foods

ഓണക്കാലത്ത് കരിഞ്ചന്ത നിയന്ത്രിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകാറുണ്ടല്ലോ. ഇതുപോലെ തന്നെ അനിവാര്യമാണ് ഭക്ഷ്യവസ്തുക്കളിലെ മായം നിയന്ത്രിക്കേണ്ടത് . ഓണക്കാലത്ത് വെളിച്ചെണ്ണ ഉൾപ്പെടെ പാചക എണ്ണകൾ, കറിപ്പൊടികൾ എന്നുവേണ്ട സർവത്ര സാധനങ്ങളിലും മായം കലർത്തി വിപണിയിലെത്തിക്കുന്നു. ഇതിന് പുറമേയാണ് പച്ചക്കറികളിലും പഴവർഗങ്ങളിലുമുള്ള കീടനാശിനികൾ. കച്ചവടക്കാരെ വിശ്വസിച്ച് വാങ്ങുന്ന ഭക്ഷ്യവസ്തുക്കൾ നമ്മെ മാരകരോഗികളാക്കുന്ന ഞെട്ടിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്ക്കുന്നത്. അതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനകളും നടപടികളും ഈ രംഗത്ത് അനിവാര്യമാണ്.

പ്രമീള ശേഖരൻ

ആറാട്ടുപുഴ