nss

നീറമൺകര : മഹാറാണി സേതു പാർവതിഭായി എൻ എസ് എസ് വനിതാ കോളേചില ഹോം സയൻസ് വിഭാഗവും ഹെൽപേജ് ഇന്ത്യയും ചേർന്ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. എല്ലാവർഷവും ആഗസ്റ്റ് 12 ആം തീയതിയാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്. ഇത്തവണ വിപുലമായ പരിപാടികളാണ് കേളേജിൽ വിദ്യാർഥികൾ ഒരുക്കിയത്.

യുവാക്കൾ അഭിമുഖീകരിക്കുന്ന സാംസ്‌കാരികവും നിയമപരവുമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായി 2000 ഓഗസ്റ്റ് 12 മുതലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യുവജന ദിനം ആചരിക്കാൻ തുടങ്ങിയത്. ''എല്ലാ പ്രായക്കാർക്കുമായി ഒരു ലോകം സൃഷ്ടിക്കാം '' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം. അതിന്റെ ഭാഗമായി ഹോംസയൻസിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളും അദ്ധ്യാപകരും ഹെൽപ്പേജ് ഇന്ത്യയുടെ സഹകരണത്തോടെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പകൽവീട്, മാതൃകാ സായംപ്രഭ ഹോമിലെ അന്തവാസികൾക്കൊപ്പം അന്താരാഷ്ട്ര യുവജന ദിനം ഡാൻസും പാട്ടുമൊക്കയായി ആഘോഷിച്ചു. കൂടാതെ ക്യാംപസിൽ പോസ്റ്റർ മത്സരം, സിഗ്‌നേച്ചർ ക്യാംപയിൻ തുടങ്ങിയവയും സംഘടിപ്പിച്ചു.