astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com


2022 ഓഗസ്റ്റ് 14 - 1197 കർക്കടകം 29 ഞായറാഴ്ച. ( രാത്രി 9 മണി 55 മിനിറ്റ് 21 സെക്കന്റ് വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉതൃട്ടാതി )

അശ്വതി: ശത്രുക്കളുടെ നീച പ്രവര്‍ത്തികളില്‍ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

ഭരണി: സന്തോഷം,സുഖഭക്ഷണ ലഭ്യത, ആഭരണ-വസ്ത്രാദി ലാഭം, കുടുബാംഗങ്ങളുമായി രമ്യതയില്‍ കഴിയും, പ്രേമകാര്യങ്ങളില്‍ സന്തോഷം, പുതിയവസ്ത്രങ്ങളുടെ ലഭ്യത, ധനസഹായം ലഭിക്കും.

കാര്‍ത്തിക: വിനോദയാത്ര, ഉല്ലാസകരമായ സംഗതികള്‍, കുടുബാംഗങ്ങളെക്കൊണ്ട് മനസമാധാനം, ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍.

രോഹിണി: വിദ്യാനിലവാരം ഉയര്‍ത്താന്‍ കഴിയും. അവിചാരിത ധനലാഭം ഉണ്ടാകും.‍ യുക്തിപൂർവം ചിന്തിച്ച് പ്രവര്‍ത്തിക്കുക.‍ റിയൽ എസ്‌റ്റേറ്റ് മേഘലയില്‍ നേട്ടങ്ങൾ കൈവരിക്കും.

മകയിരം: കേസില്‍ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും. ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും.‍ ശിക്ഷാ നടപടികളിൽ നിന്നും മോചനം.‍ പ്രണയബന്ധങ്ങളിൽ വിജയം.

തിരുവാതിര: അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകും, ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം. ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത്സംഗംങ്ങളില്‍ പങ്കെടുക്കും.

പുണര്‍തം: പ്രണയത്തില്‍ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

പൂയം: ലക്ഷ്യബോധം ഇല്ലാതെ അലഞ്ഞു തിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍. ജോലി സംബന്ധമായ അലച്ചില്‍,‍ സഹപ്രവർത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം. ​

ആയില്യം: തൊഴില്‍പരമായി എതിര്‍പ്പുകള്‍, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശസമയം, വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല.

മകം: ആരോഗ്യപരമായി അസ്വസ്ഥതകള്‍,‍ തെറ്റിദ്ധാരണകൾ വന്നുഭവിക്കും, വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പ്രണയം മൂലം കഷ്ടപ്പാടുകള്‍.

പൂരം: അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും,സഹായിച്ചവര്‍ ശത്രുക്കള്‍ ആകും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, കോടതിനടപടി നേരിടേണ്ടി വരും.

ഉത്രം: സ്ത്രീകള്‍ക്ക് അംഗീകാരം. പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാരപരിധി വര്‍ദ്ധിക്കും. മറ്റുള്ളവരുടെ ആദരവ് നേടും. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം .

അത്തം: ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം. ധനസമ്പാദനം, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

ചിത്തിര: നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം,അന്യരോട് കയര്‍ക്കും, ധനനഷ്ടം. കുടുംബകലഹം. വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക.

ചോതി: പ്രവര്‍ത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം. ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭാരാകും, വിജയം,പ്രശസ്ഥി എന്നിവ ലഭിക്കും.

വിശാഖം: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും. താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

അനിഴം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയസംരഭങ്ങള്‍ ആരംഭിക്കാൻ പദ്ധതികൾ നടപ്പിലാക്കും.

തൃക്കേട്ട: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല. നിസാരമായി കരുതുന്ന കാര്യങ്ങൾവല്ലാതെ കുഴക്കും,അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

മൂലം: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും.യാത്രയിൽ വളരെ കരുതൽ വേണം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.

പൂരാടം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും.

ഉത്രാടം: വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം,വാഹനഭാഗ്യം, പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധനനേട്ടം.

തിരുവോണം: വിദേശവാസം ഗുണം ചെയ്യും ,ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും. മനോദുരിതത്തില്‍ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.

അവിട്ടം: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, പ്രവര്‍ത്തന വിജയം. സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.

ചതയം: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സുഖാനുഭവങ്ങള്‍,‍ പ്രമോഷൻ ലഭിക്കും, രോഗശമനം, സുഖാനുഭവങ്ങള്‍, രോഗശമനം.

പൂരുരുട്ടാതി: മുൻകോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. കളത്രദുരിതം, തസ്കരന്മാരുടെ ഉപദ്രവം കൂടുതലാകും, ഈശ്വരാധീനം കുറയും.

ഉത്രട്ടാതി: രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍,‍ ശത്രുവർദ്ധന, ധനനഷ്ടം.

രേവതി: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ. പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മതപാലിക്കുക. രോഗസാദ്ധ്യത. അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.