salman-rushdie

ന്യൂയോർക്ക്: മുംബയിൽ നിന്ന് പഠനത്തിനായി ലണ്ടനിലെത്തി സാഹിത്യ ലോകത്ത് പ്രശസ്തനായ സൽമാൻ റുഷ്ദിയുടെ നാലാമത്തെ നോവലായ സാത്താനിക് വേഴ്സസ് എന്ന കൃതിക്കെതിരെ ഇന്ത്യയിലായിരുന്നു അദ്യ പ്രതിഷേധം. ഇന്ത്യയ്ക്കു പിന്നാലെ മറ്റു പല രാജ്യങ്ങളിലും നിരോധിക്കുകയും ഇറാൻ മതനേതാവ് റുഷ്ദിയെ വധിക്കാൻ മതശാസന നൽകുകയും ചെയ്തു. 1988 ഇറങ്ങിയ നോവലിന്റെ പേരിൽ 1989ലാണ് ഖൊമൈനിയുടെ ഫത്വവ വന്നത്. റുഷ്ദിയുടെ തലയ്ക്ക് 2.8 ദശലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.

തുടർന്ന് പത്തു വർഷത്തോളമാണ് ബ്രിട്ടീഷ് സുരക്ഷാഭടൻമാരുടെ കാവലിൽ റുഷ്ദി ഒളിവിൽ കഴിഞ്ഞത്. ബ്രിട്ടണും ഇറാനും തമ്മിലെ നയതന്ത്ര ബന്ധം പോലും തകർന്നു. ഏകദേശം 13 വർഷം ' ജോസഫ് ആന്റൻ " എന്ന പേരിൽ സുരക്ഷിതമായി ഒളിവിൽ കഴിഞ്ഞു. 1991ൽ ഒളിവ് ജീവിതത്തിൽ നിന്ന് റുഷ്ദി പുറത്ത് വരാൻ തുടങ്ങി. അതിനുശേഷം റുഷ്ദിയുടെ നേർക്ക് വധശ്രമം ഉണ്ടായില്ലെങ്കിലും ജപ്പാനിൽ ഇതിന്റെ പരിഭാഷകൻ 1991ൽ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി വളപ്പിൽ കയറി കുത്തിക്കൊല്ലുകയായിരുന്നു. അക്രമിയെ ഇതുവരെ പിടികൂടിയിട്ടില്ല. 1993ൽ ഇറ്റാലിയൻ പരിഭാഷകന വീട്ടിൽ കയറി ആക്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. നോർവേയിൽ നോവിലന്റെ പ്രസാധകന് നേരെയാണ് ആക്രമണമുണ്ടായത്.

ടർക്കിഷിലേക്ക് പരിഭാഷപ്പെടുത്താൻ ഒരുങ്ങിയ അസീസ് നെസിൻ എന്ന എഴുത്തുകാരൻ താമസിച്ച തുർക്കിയിലെ ഹോട്ടലിന് 1993ൽ തീയിട്ടു. ഇദ്ദേഹം രക്ഷപ്പെട്ടെങ്കിലും 37 പേർ കൊല്ലപ്പെട്ടിരുന്നു. ഈ നോവലിന്റെ പേരിലുള്ള കലാപങ്ങളിൽ വിവിധ രാജ്യങ്ങളിലായി45 പേർ കൊല്ലപ്പെട്ടുവെന്നാണ് പശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഫത് വാ നിലനിൽക്കില്ലെന്ന് 1998ൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമി ബ്രിട്ടണ് ഉറപ്പ് നൽകിയെങ്കിലും റുഷ്ദിയുടെ വധം അംഗീകരിക്കുമെന്ന് അയത്തൊള്ള റുഹുള്ള ഖൊമൈനിയുടെ പിൻഗാമിയും നിലവിലെ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖാമനെയി 2005ൽ ആവർത്തിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി യു.എസിലാണ് റുഷ്ദി കഴിഞ്ഞത്.

 ചോ​ര​ചീ​റ്റി​ ​നി​ല​ത്തു​വീ​ണ് ​റു​ഷ്ദി

​വി​ദ്യാ​ഭ്യാ​സ​ ​ആ​ദ്ധ്യാ​ത്മികമേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഷ​ട്ടോ​ക്വ​ ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ത്തി​ൽ​ ​സ​ദ​സ്യ​രാ​യി ആ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ ​ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് ​അ​ക്ര​മി​ ​വേ​ദി​യി​ലേ​ക്ക് ​ക​യ​റി​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​നാ​യ​ ​ബ്രി​ട്ടീ​ഷ് ​എ​ഴു​ത്തു​കാ​ര​ൻ​ ​സ​ൽ​മാ​ൻ​ ​റു​ഷ്ദി​യെ​ ​കു​ത്തി​വീ​ഴ്ത്തി​യ​ത്.​ ​പ്രാ​ദേ​ശി​ക​ ​സ​മ​യം​ 11​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​നൂ​റ്റാ​ണ്ട് ​പ​ഴ​ക്ക​മു​ള്ള,​ 900​ ​ഏ​ക്ക​റി​ലേ​റെ​ ​വി​സ്തൃ​തി​യു​ള്ള​ ​കാ​മ്പ​സി​ൽ​ ​സു​ര​ക്ഷാ​ ​നി​രീ​ക്ഷ​ണം​ ​കു​റ​വാ​ണ്.​ ​ആ​യു​ധ​വു​മാ​യി​ ​സ​ദ​സി​ന്റെ​ ​മു​ൻ​ ​നി​ര​യിൽ എ​ത്താ​ൻ​ ​അ​ക്ര​മി​ക്കു​ ​ക​ഴി​ഞ്ഞ​തും​ ​അ​തു​കൊ​ണ്ടാ​ണ്.​ ​പ്ര​വേ​ശ​ന​ ​പാ​സും​ ​അ​ക്ര​മി​യാ​യ​ ​ഹാ​ദി​ ​മാ​റ്റ​റി​ന്റെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.
റു​ഷ്ദി​ക്ക് ​വ​ധ​ഭീ​ഷ​ണി​ ​ഉ​ണ്ടെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും​ ​അ​മേ​രി​ക്ക​യി​ൽ​ ​വ​ച്ച് ​അ​തു​ ​സം​ഭ​വി​ക്കി​ല്ലെ​ന്ന​ ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു​ ​ഭ​ര​ണ​കൂ​ട​വും​ ​സ്ഥാ​പ​ന​ ​അ​ധി​കൃ​ത​രും.​ ​റു​ഷ്ദി​യെ​ ​അ​വ​താ​ര​ക​ൻ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​ ​വേ​ദി​യി​ലേ​ക്ക് ​ചാ​ടി​ക്ക​യ​റി​യ​ ​അ​ക്ര​മി​ ​ക​ഴു​ത്തു​നോ​ക്കി​ ​ക​ത്തി​ ​വീ​ശു​ക​യാ​യി​രു​ന്നു.​ ​ത​ട​യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​അ​വ​ത​രാ​ക​ൻ​ ​റാ​ൽ​ഫ് ​ഹെ​ൻ​റി​ ​റീ​സി​ന് ​(​ 73​ ​)​ ​മു​ഖ​ത്ത് ​നി​സാ​ര​ ​പ​രി​ക്കേ​റ്റു.​ ​പൊ​ടു​ന്ന​നെ​ ​മ​റ്റു​ള്ള​വ​ർ​ ​ചാ​ടി​ ​വീ​ണെ​ങ്കി​ലും​ ​ഇ​രു​പ​തു​ ​സെ​ക്ക​ന്റി​നു​ള്ളി​ൽ​ ​മാ​ര​ക​മാ​യി​ ​കു​ത്തേ​റ്റി​രു​ന്നു.​ ​നി​ല​ത്തു​ ​വീ​ണ​ ​റു​ഷ്ദി​യെ​ ​മ​ർ​ദ്ദി​ക്കാ​നും​ ​അ​ക്ര​മി​ ​ശ്ര​മി​ച്ചു.​ ​ക​ഴു​ത്തി​ലും​ ​ഉ​ദ​ര​ത്തി​ലും​ ​കൈ​ക​ളി​ലു​മാ​യി​രു​ന്നു​ ​മു​റി​വ്.​ ​ഉ​ട​ൻ​ ​ഹെ​ലി​ ​കോ​പ്ട​ർ​ ​മാ​ർ​ഗം​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ​സ​മീ​പ​ത്തു​ള്ള​വ​ർ​ ​ത​ട​ഞ്ഞു​വ​ച്ച​ ​അ​ക്ര​മി​യെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​ഏ​തെ​ങ്കി​ലും​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യു​മാ​യി​ ​ഇ​യാ​ൾ​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്ന്അ​മേ​രി​ക്ക​ ​ഇ​തു​വ​രെ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​യു.​എ​ൻ.​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​അ​ന്റോ​ണി​യോ​ ​ഗു​ട്ട​റ​സ് ​അ​ട​ക്ക​മു​ള്ള​വ​ർ​ ​സം​ഭ​വ​ത്തെ​ ​അ​പ​ല​പി​ച്ചു.