city-of-goals

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബോൺമൗത്തിനെ കീഴടക്കി. 19-ാം മിനിട്ടിൽ ഗുണ്ടോഗനാണ് ചാമ്പ്യൻമാരുടെ ഗോൾ അക്കൗണ്ട് തുറന്നത്. 31-ാം മിനിട്ടിൽ കെവിൻ ജി ബ്രൂയിനെയും 37-ാം മിനിട്ടിൽ ഫിൽ ഫോഡനും ലക്ഷ്യം കണ്ടപ്പോൾ ഇടവേളയ്ക്ക് പിരിയുമൃമ്പോൾ തന്നെ സിറ്റിയ്ക്ക് മൂന്ന് ഗോളിന്റെ ലീഡായി. 79-ാം മിനിട്ടിൽ ജെഫേഴ്സൻ ജെർമയുടെ വകയായി സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. അവസാനം കളിച്ച 30 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ സിറ്റി തോറ്റിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിൽ ടോട്ടനത്തിന് എതിരെയായിരുന്നു അത്. മറ്റൊരു മത്സരത്തിൽ ആഴ്സനൽ 4-2ന് ലെസ്റ്റർസിറ്രിയെ തോൽപ്പിച്ചു. പുത്തൻ സൈനിംഗ് ഗബ്രിയേൽ ജീസസിന്റെ ഇരട്ടഗോളുകളാണ് ആഴ്‌സനലിന് ജയമൊരുക്കിയത്. ഷാക്ക, മാർട്ടിനെല്ലി എന്നിവർ ഓരോഗോൾ വീതം നേടി. ആസ്റ്റൺവില്ല 2-1ന് എ‌വർട്ടണെ കീഴടക്കി.

ആ​ദ്യ​ ​ജ​യം​ ​ഒ​സാ​സു​ന​യ്ക്ക്

മാ​ഡ്രി​ഡ്:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​പു​തി​യ​ ​സീ​സ​ണി​ൽ​ ​ആ​ദ്യ​ ​ജ​യം​ ​ഒ​സാ​സു​ന​യ്ക്ക്.​ ​പു​ത്ത​ൻ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​രു​ത്ത​രാ​യ​ ​സെ​വി​യ്യ​യെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ആ​ണ് ​ഒ​സാ​സു​ന​ ​ത​ക​ർ​ത്ത​ത്.​ 9​-ാം​ ​മി​നി​ട്ടി​ൽ​ ​അ​വി​ല​യി​ലൂ​ടെ​ ​ഒ​സാ​സു​ന​ ​മു​ന്നി​ലെ​ത്തി​ ​എ​ന്നാ​ൽ​ ​അ​ധി​കം​ ​വൈ​കാ​തെ​ ​പ​തി​നൊ​ന്നാം​ ​മി​നി​റ്റി​ൽ​ ​മ​ർ​ ​സെ​വി​യ്യ​യെ​ ​ഒ​പ്പ​മെ​ത്തി​ച്ചു.​ 74ാം​ ​മി​നി​ട്ടി​ൽ​ ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​ഒ​റാ​സ​ ​നേ​ടി​യ​ ​ഗോ​ൾ​ ​ഒ​സാ​സു​ന​യ്ക്ക് ​ജ​യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.