
ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് മുൻചാമ്പ്യൻ ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു പിന്മാറി. കോമൺവെൽത്ത് ഗെയിംസിനെ ഇടത്തേക്കാലിനേറ്റ പരിക്കിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനാലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയതെന്ന് സിന്ധു ട്വീറ്റ് ചെയ്തു.
കോമൺവെൽത്ത് ഗെയിംസിൽ സിന്ധു സ്വർണം നേടിയിരുന്നു.