
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ പിന്തുണച്ചതിന് ലോകപ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി. പാകിസ്ഥാനിൽ നിന്നുള്ള മതമൗലികവാദിയാണ് റൗളിംഗിന് നേരെ വധഭീഷണി മുഴക്കിയത്. സൽമാൻ റുഷ്ദിയ്ക്ക് കുത്തേറ്റതിന് പിന്നാലെ " ഈ വാർത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാൻ അസ്വസ്ഥയാണ്. അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ജെ. കെ. റൗളിംഗ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനെതുടർന്ന് ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ് എന്ന ഭീഷണി സന്ദേശം പാകിസ്ഥാനിൽ നിന്നുള്ള മീർ ആസിഫ് അസീസ് എന്നയാളുടെ അക്കൗണ്ടിൽ നിന്ന് റൗളിംഗിന് ലഭിക്കുകയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയ പിന്തുണയ്ക്കുന്ന നിരവധി കമന്റുകളഴും ഇയാൾ പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. റൗളിംഗിനെ ഭീഷണിപ്പെടുത്തിയത് കൂടാതെ സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഷിയ വിപ്ലവ പോരാളി എന്നും ഇയാൾ വിശേഷിപ്പിച്ചിട്ടുണ്ട്.
.@TwitterSupport any chance of some support? pic.twitter.com/AoeCzmTKaU