rakesh-jhunjhunwala

മുംബയ്: വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകനായ ജുൻജുൻവാല 'ഇന്ത്യൻ വാറൻ ബഫറ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് പുലർച്ചെയാണ് അന്ത്യം.

വൃക്ക സംബന്ധമായ അസുഖങ്ങളാണ് മരണകാരണം. 'ആകാശ എയറി'ന്റെ മേധാവിയാണ്. ഹംഗാമ മീഡിയ, ആപ്‌ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല. രാജ്യത്തെ സമ്പന്നന്മാരിൽ മുപ്പത്തിയാറാമതാണ് ജുൻജുൻവാല.