
കുഞ്ഞുങ്ങളുടെ കുസൃതികളുടെ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. അത്തരത്തിൽ ഇരട്ടകളായ ആൺകുട്ടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചോറുണ്ണുന്ന കുട്ടികളുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്.
ഇരട്ടകളാണെങ്കിലും രണ്ട് പേരുടെയും രണ്ട് സ്വഭാവത്തെ കാണിക്കുന്നതാണ് വീഡിയോ. നിലത്തിരുന്ന് ഇലയിൽ സദ്യ കഴിക്കുകയാണ് കുട്ടികൾ. ഒരു വയസാണ് കുട്ടികൾക്ക്. ഒരാൾ ഇലയിൽ നിന്ന് വാരി കഴിക്കാൻ ശ്രമിക്കുകയാണ്.
മറ്റേയാളാകട്ടെ വേഗത്തിൽ ഇലയിൽ നക്കി കഴിക്കുകയാണ്. ഇടയ്ക്ക് സഹോദരന്റെ ഇലയിലേക്ക് നോക്കി കൈകൊണ്ടും വാരി കഴിക്കുന്നുണ്ട്. 'ഹാർഡ് വർക്കും സ്മാർട്ട് വർക്കും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.