kk

കൃഷ്ണശങ്കറിനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 ആഗസ്റ്റ് 25ലേക്ക് റിലീസ് മാറ്റി. ആഗസ്റ്റ് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. ദുർഗ കൃഷ്ണ ആണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനുശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ഷൈൻ ടോം ചാക്കോ,സ്വാസിക റാംമോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. മാരൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണശങ്കർ അവതരിപ്പിക്കുന്നത്. വേറിട്ട ലുക്കിലാണ് കൃഷ്ണശങ്കർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്. എഡിറ്റർ: വിന്നർ കിരൺ, സംഗീത സംവിധാനം ശ്രുതി ലക്ഷ്‌മി.