kk

മൈക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനശ്വര രാജൻ ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് ലുലു മാളിൽ നടക്കുന്ന പരിപാടിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതനായ രഞ്ജിത് സജീവ് ആണ് നായകൻ.

ചിത്രത്തിലെ 'ലഡ്‌കി" എന്നു തുടങ്ങുന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. അനശ്വര രാജൻ അവതരിപ്പിക്കുന്ന സാറ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ഗാനം. മൈക്കിലെ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമായിരുന്നു ലഡ്‌കി. സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ സുഹൈൽ കോയയുടേത്. സിതാര കൃഷ്ണകുമാറിന്റെ ആലാപനം പാട്ടിന് ഏറെ സ്വീകാര്യത നൽകന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സാമൂഹിക പ്രസക്തിയുള്ള കഥയാണ് മൈക്ക് എന്ന ചിത്രത്തിന്റേത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടെയ്‌ൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം 19ന് തിയേറ്ററിൽ എത്തും.