
കണ്ണൂർ: ഗൾഫിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നും 80 ലക്ഷത്തിലധികം വിലവരുന്ന സ്വർണം പിടികൂടി. മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്‌റ്റംസ്, ഡിആർഐ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1531 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഞായറാഴ്‌ച പുലർച്ചെ അബുദാബിയിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നുമാണ് ഇവ പിടികൂടിയത്. ചേർക്കള സ്വദേശി ഇബ്രാഹിമിന്റെ കൈവശം 335 ഗ്രാം സ്വർണമുണ്ടെന്ന് കണ്ടെത്തി. 17.48 ലക്ഷം മൂല്യമുണ്ട് ഇതിന്. മറ്റൊരാളിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന് 62.50 ലക്ഷം രൂപ മൂല്യമുണ്ട്.