
ബെംഗളുരു : മുൻ കേരള ബ്ളാസ്റ്റേഴ്സ് ക്യാപ്ടൻ സന്ദേശ് ജിംഗാൻ എ.ടി.കെ മോഹൻ ബഗാനിൽ നിന്ന് ബെംഗളുരു എഫ്.സിയിലേക്ക്. ബഗാൻ ഇത്തവണ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെയാണ് താരം പുതിയ തട്ടകം തേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരമായിരിക്കെ 2016–17 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്‍സിക്കായി കളിച്ചിട്ടുള്ള ജിംഗാൻ അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.