
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിലൂടെ അനാശാസ്യ പ്രവർത്തനം നടത്തിയതിന് ഒൻപത് പ്രവാസികൾ അറസ്റ്റി. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ട്.
ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരിൽ നിന്ന് നിരവധി സെക്‌സ് ടോയികളും പിടിച്ചെടുത്തു.