kk

കിടപ്പറയിലെ അസ്വാരസ്യങ്ങൾ പങ്കാളികൾ തമ്മിലുള്ള ബന്ധത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയെ കുറിച്ചുള്ള അപൂർണമായ അറിവ്,​ നീലച്ചിത്രങ്ങളുടെ അതിപ്രസരം കൊണ്ടുണ്ടാകുന്ന അബദ്ധധാരണകൾ,​ മറ്റ് സ്ത്രീകളുമായി ഇണയെ താരതമ്യം ചെയ്യുക തുടങ്ങിയവയെല്ലാം സെക്സ് ആസ്വാദ്യകരമാക്കുന്നതിൽ വിഘാതമുണ്ടാക്കാം.

പുരുഷനിൽ ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇണയുടെ സംതൃപ്തി. സ്ത്രീ എപ്പോഴാണ് രതിമൂർച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് പുരുഷൻ അജ്ഞനാണ്. ഇതിന് കാരണം സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്. സ്ത്രീ ശരീരത്തിലെ എട്ട് സെൻസിറ്റീവ് പോയിന്റുകൾ അറിഞ്ഞാൽ ആരോഗ്യകരവും ആനന്ദകരവുമായ ലൈംഗികത ആസ്വദിക്കാൻ കഴിയും.

1 പാദം

വളരെ സെൻസിറ്റീവായ ഭാഗമാണ് പാദങ്ങൾ. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളിൽ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം ഇരട്ടിയാക്കുന്നു.

2 ചെവിയുടെ പിൻഭാഗം

സ്ത്രീ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗമാണിത്. ഇവിടെ ഏൽക്കുന്ന മൃദുസ്പർശനപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകൾക്കു പുറമേ നാവുകൊണ്ടു സ്പർശിക്കുന്നതും കീഴ്‌ച്ചെവിയിൽ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയെ സെക്സിനായി സജ്ജമാക്കും.

3 കഴുത്ത്

കഴുത്തിലെ ഞരമ്പുകൾ സെൻസിറ്റീവായതുകൊണ്ട് കഴുത്തിലെ ചുംബനം ഞൊടിയിടയിൽ സ്ത്രീയിൽ വികാരം ഉണർത്തുന്നു. അനുഭൂതിയുടെ ലോകത്തേയ്ക്ക് കൊണ്ടു പോകാൻ കഴുത്തിലൂടെയുള്ള കൈവിരൽ പ്രയോഗങ്ങൾക്ക് കഴിയും.

4 മാറിടം

പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്. മാറിടങ്ങൾ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ സെക്സിന്റെ വഴിയിലേയ്ക്ക് സ്ത്രീ സഞ്ചരിച്ചു തുടങ്ങും

5 അടിവയർ

ഉദരഭാഗത്തേക്കാൾ അടിവയറാണ് സ്ത്രീയുടെ സെൻസിറ്റീവ് പോയിന്റ്.

6 തുടകൾ

തുടകളുടേയും കാൽമുട്ടുകളുടേയും പിറകുവശത്ത് മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

7 നിതംബം

നട്ടെല്ലും നിതംബവും തമ്മിൽ ചേരുന്ന ഭാഗത്തെ സ്പർശനവും, ഇവിടെ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയെ ലൈംഗികതയ്ക്ക് സന്നദ്ധയാക്കുന്നു.

8 ക്ലിറ്റോറിസ്

യോനിയുടെ ഉപരിഭാഗത്തുള്ള ക്ലിറ്റോറിസിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂർണമാവുകയുള്ളൂ. ഇവിടെ വിരലുകൾ കൊണ്ട് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ അവളെ സംഭോഗസന്നദ്ധയാക്കാം.