തായ്വാന്റെ ചുവട് പിടിച്ച് ഇന്ത്യ യുദ്ധത്തിന് ഇറങ്ങുമോ? ഈ ചോദ്യത്തിന് ഇപ്പോൾ പ്രസക്തി ഉണ്ടോ? ഇന്ത്യയും അമേരിക്കയും ചേർന്ന് ലഡാക്ക് അതിർത്തിയിൽ സൈനിക അഭ്യാസം നടത്തും എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യ യുദ്ധത്തിന് ഇറങ്ങുമോ എന്ന ചോദ്യം ഒരിക്കലും തള്ളി കളയാൻ സാധിക്കില്ല. ഇന്ത്യയുടെ അയൽ രാജ്യമാണ് ചൈന പക്ഷെ ഇന്ത്യയ്ക്ക് എതിരെ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ് ഇവർ.

ഇന്ത്യയിലേക്ക് ഡ്രോണുകൾ അയച്ചും, പാകിസ്താനെ സഹായിച്ചും എല്ലാമാണ് ചൈന ഇന്ത്യയെ പ്രകോപിപ്പിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യ പല തവണ ചൈനയ്ക്ക് താക്കീത് നൽകിയിട്ടും ഉണ്ട്. എന്നാൽ ഈ താക്കീതിനെ എല്ലാം അവഗണിച്ചാണ് ചൈന വീണ്ടും വീണ്ടും പ്രകോപനങ്ങളുമായി എത്തുന്നത്.