devi-ajithkumar

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയിൽ. ഞെള്ളോരമ്മൽ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകൻ അജിത് കുമാർ(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദേവിയുടെ ചികിത്സയുടെ ഭാഗമായി കോഴിക്കോടുള്ള വൈദ്യനെ ഇവർ കണ്ടിരുന്നു. കാല് മുറിച്ച് മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും അതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇവർ വീട്ടിലേയ്ക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രി ആയിട്ടും ഇരുവരും വീട്ടിലെത്തിയില്ല. തുടർന്ന് എട്ട് മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പുലർച്ചെ മൂന്നരയോടെ ഇരുവരെയും ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.