kid

പലതരം പ്രതികാര കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ആരെയും ഞെട്ടിക്കുന്ന പ്രതികാര കഥയാണ് ഒരു രണ്ടര വയസുകാരി.

ടർക്കിയിലെ പെൺകുട്ടി പ്രതികാര കഥയിലെ നായിക. വീടിന്റെ പിൻഭാഗത്തെ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്.

വായിൽ പാമ്പിനെ കടിച്ച് പിടിച്ച് നിൽക്കുന്ന കുട്ടിയെയാണ് അവിടെ എത്തിയവർ കണ്ടത്. കുട്ടിയുടെ ചുണ്ടിൽ പാമ്പിന്റെ കടിയേറ്റ പാടും ഉണ്ടായിരുന്നു.

തന്റെ ചുണ്ടിൽ കടിച്ച പാമ്പിനെ കുട്ടി കടിച്ചുകൊന്നതാണെന്ന് മനസിലായതോടെ അവളെ എത്രയും വേഗം ആളുകൾ പ്രഥമ ശുശ്രൂഷ നൽകി. പിന്നാലെ ബിങ്കോൾ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിക്കുകയും 24 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്‌തു. കുട്ടി ഇപ്പോൾ സുരക്ഷിതയാണ്.

'പാമ്പ് എന്റെ കുട്ടിയുടെ കൈയിലായിരുന്നു. അവൾ അതിനെ വച്ച് കളിക്കുകയായിരുന്നു. പാമ്പ് അവളെ കടിച്ചതോടെ പ്രതികരണമായി പാമ്പിനെ മകൾ തിരികെ കടിച്ചു'- പിതാവ് മെഹ്‌മത് എർകാൻ പ്രതികരിച്ചു.