flag

ബംഗളൂരു: ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ബംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പമാണ് വിശ്വാസ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടമുണ്ടായത്. രണ്ട് നില കെട്ടിടത്തിന്റെ ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.