കുടുക്ക് 2025

കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025  ആഗസ്റ്റ് 25ന് തിയേറ്ററിൽ. മാരൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കർ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക, റാം മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. അഭിമന്യു വിശ്വനാഥാണ് ഛായാഗ്രഹണം. കൃഷ്ണ ശങ്കർ, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

കൊത്ത് 26ന്
ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആഗസ്റ്റ് 26ന് തിയേറ്ററിൽ.നിഖില വിമലാണ് നായിക. രഞ്ജിത്ത്, ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.ഹേമന്ത് കുമാർ രചന നിർവഹിക്കുന്നു.