youtube

കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ നല്ലൊരു പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. ഒരു പരിധിക്ക് മുകളിൽ സബ്സ്‌ക്രൈബേഴ്സിനെ കിട്ടിയാൽ വരുമാനം ലഭിക്കും. കൂടാതെ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നതനുസരിച്ച് യൂട്യൂബ് സിൽവർ, ഗോൾഡ് പ്ലേ ബട്ടണുകൾ നൽകാറുണ്ട്.


അത്തരത്തിൽ നൂറ് സബ്‌സ്ക്രൈബേഴ്സായ ഒരു കൊച്ചുമിടുക്കന് കിട്ടിയ പ്ലേ ബട്ടൺ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സമ്മാനം നൽകിയത് യൂട്യൂബ് അല്ല. പിന്നെ ആരാണെന്നല്ലേ?


കുട്ടിയ്ക്ക് തന്റെ സുഹൃത്താണ് ഈ സമ്മാനം നൽകിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള മരക്കഷണത്തിൽ നിറം കൊടുത്ത്, പ്ലേ ബട്ടൺ രൂപത്തിലാക്കിയിരിക്കുകയാണ്. മാറ്റ് കൊവൽ എന്നയാളാണ് തന്റെ മകന് സുഹൃത്ത് നൽകിയ സമ്മാനം ട്വീറ്റ് ചെയ്തിരിക്കുന്നത്.

My son hit 100 subscribers so his friend made him this wooden play button 😊 pic.twitter.com/ZySyY7n1mW

— Matt Koval (@mattkoval) August 14, 2022

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. അറുപതിനായിരത്തിലധികം ലൈക്കും, നാലായിരത്തിലധികം റിട്വീറ്റുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.