drugs-party

ജയ്പൂർ : രാജസ്ഥാനിലെ സർക്കാർ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ മുതിർന്ന പൗരൻമാരുടെ ലഹരി പാർട്ടി. സ്വാതന്ത്ര്യദിന പരിപാടിക്ക് ശേഷമാണ് പന്ത്രണ്ടോളം വരുന്ന മുതിർന്ന ആളുകൾ ലഹരി വസ്തുക്കളുമായി സ്‌കൂളിലെത്തിയത്. തുടർന്ന് ഇവർ വട്ടം കൂടി ഇരിക്കുകയും കറുപ്പും പോപ്പി ചെടികളുടെ കായകളും വിതരണം ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാർമറിലെ ഗുഡമലാനി പ്രദേശത്താണ് ഈ സ്‌കൂൾ.

'സ്വാതന്ത്ര്യദിന ചടങ്ങ് കഴിഞ്ഞ് ഒരു ഡസനോളം ആളുകൾ സ്‌കൂളിൽ എത്തിയിരുന്നു. സംഭവത്തിന് ശേഷം വൈറലായ വീഡിയോകളിൽ പ്രതികൾ പരസ്പരം കറുപ്പും പോപ്പി തൊണ്ടും വിളമ്പുകയും അത് കഴിക്കുകയും ചെയ്തു' ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഓംപ്രകാശ് വിഷ്‌ണോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇതിനായി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.