
നെയ്റോബി : കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റായി വില്യം റുറ്റോയെ തിരഞ്ഞെടുത്തു. എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയ്ക്കെതിരെ 50.49 ശതമാനം വോട്ട് നേടിയാണ് നിലവിലെ ഡെപ്യൂട്ടി പ്രസിഡന്റായ വില്യം റുറ്റോയുടെ ജയം. ഒഡിംഗയ്ക്ക് 48.85 ശതമാനം വോട്ട് ലഭിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് നടത്തിയ ഇൻഡിപെൻഡന്റ് ആൻഡ് ഇലക്റ്ററൽ ബൗണ്ടറീസ് കമ്മിഷന്റെ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടെന്നും ഫലപ്രഖ്യാപനത്തിൽ തട്ടിപ്പ് നടന്നെന്നും ഒഡിംഗയുടെ പാർട്ടി ആരോപിച്ചു. നിലവിലെ പ്രസിഡന്റ് ഉഹുരു കെന്യാറ്റ ഈ മാസം അവസാനം സ്ഥാനമൊഴിയുന്നതോടെ റുറ്റോ അധികാരത്തിലെത്തും.