ഏതു പ്രായക്കാരായാലും പ്രണയം ഒരിക്കലും പിടിച്ചെടുക്കുവാനോ അവകാശം സ്ഥാപിക്കാനോ കഴിയുന്ന ഒന്നല്ല. പ്രണയം രണ്ട് മനസ്സുകൾ തമ്മിൽ അടുക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ലൈംഗികതയ്ക്ക് വേണ്ടിയുള്ള പ്രണയ ബന്ധങ്ങൾ ഒരിക്കലും നിലനിൽക്കുന്നതുമല്ല, അത് അപകടകരമായ അവസ്ഥയിലേക്ക് സ്ത്രീയെയും പുരുഷനെയും കൊണ്ടെത്തിക്കുകയും ചെയ്യും. രണ്ട് മനസ്സുകൾ തമ്മിൽ ഒന്നാകുന്ന അവസ്ഥ അല്ലെങ്കിൽ രണ്ടുപേർ പ്രണയബദ്ധരാകുന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒരു പ്രക്രിയയാണ്. അവകാശത്തിലൂടെയോ അധികാരത്തിലൂടെയോ പിടിച്ചെടുക്കുന്ന പ്രണയബന്ധങ്ങൾ ഒരിക്കലും നിലനിൽക്കുകയുമില്ല. സ്ത്രീയേയും പുരുഷനെയും അതു കൂടുതൽ അപകടത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും. എല്ലാ മര്യാദകളോടും കൂടി മുന്നോട്ട് പോകുന്ന ഒരു പ്രണയബന്ധം ഏറ്റവും ഊഷ്മളവും ആസ്വാദ്യകരവും ആയിരിക്കും.

toxic-love