astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 17 - 1198 ചിങ്ങം 1 ബുധനാഴ്ച ( രാത്രി 9 മണി 56 മിനിറ്റ് 45 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം )

അശ്വതി: പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം സാധിക്കും, നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും, ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും.

ഭരണി: ലക്ഷ്യപ്രാപ്‌തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്‌, സർവ്വൈശ്വര്യ സമൃദ്ധിയുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനുള്ള അവസരങ്ങൾ വന്നു ചേരും, ‍കലാരംഗത്ത് ഉള്ളവർക്ക് ദിവസം നല്ലതാണ്.

കാർത്തിക:‍ കുടുംബ ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും, ബന്ധുക്കളുമായുള്ള അകൽച്ചകൾ അവസാനിക്കും, ശത്രുക്കളെ കരുതിയിരിക്കുക, ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരുന്നതാണ്‌.

രോഹിണി:‍ കർമ്മരംഗത്ത്‌ ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടും‌, പുതിയ സംരംഭങ്ങൾക്ക്‌ തുടക്കം കുറിക്കാൻ സാധിക്കും, ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്താൻ ദമ്പതികൾ തമ്മിൽ ചില വിട്ടുവീഴ്ചകൾ കൈക്കൊള്ളേണ്ടി വരും.

മകയിരം: ജോലിസ്ഥലത്ത് ശത്രുക്കളെ കരുതലോടെ കൈകാര്യം ചെയ്യണം, ധനപരമായ ഇടപാടുകൾ സൂക്ഷ്മതയോടെ നടത്തുക, സംസാരത്തിൽ മിതത്വവും ആത്മ നിയന്ത്രണവും ശീലിക്കുന്നത്‌ ഗുണങ്ങൾ നൽകും.

തിരുവാതിര:‍ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും, ധനനഷ്‌ടങ്ങൾ ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യങ്ങളിൽ തടസ്സങ്ങൾ ഇവയെല്ലാം അനുഭവപ്പെടും, അലച്ചിലും യാത്രാ ക്ലേശവും വന്നുഭവിക്കും, കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.

പുണർതം: വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യ കാര്യത്തിൽ ചില ശാരിരീക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അനാവശ്യ യാത്രകൾ ഒഴിവാക്കണം, ബന്ധുക്കളും ആയി ഉള്ള കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

പൂയം: മറ്റുള്ളവരുമായി ഉള്ള തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക, ദാമ്പത്യ‍ ജീവിതത്തിൽ ഐക്യം നിലനിർത്താൻ പരമാവധി ശ്രമിക്കണം, വിദേശത്തു ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കുക, ഉദ്യോഗസ്ഥലത്ത് ജോലിയിൽ അശ്രദ്ധ കാണിക്കരുത്.

ആയില്യം:‍ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുക അവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്, ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക്‌ തടസ്സമുണ്ടാകും, സർവ്വ കാര്യങ്ങളിലും പരാജയം, ധനപരമായ നഷ്‌ടങ്ങൾ, മനക്ലേശം എന്നിവ ഉണ്ടാകാം, ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ടു നീങ്ങേണ്ടത്‌ അത്യാവശ്യം ആണ്

മകം: സാമ്പത്തികമായി ഉന്നതി ഉണ്ടാകുമെങ്കിലും ചെലവുകളും അതുപോലെ ഉയരും,‍ കുട്ടികൾക്ക് പഠന കാര്യങ്ങളിൽ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും, ദാമ്പത്യ ജീവിതത്തിൽ ചില വാക്കു തർക്കങ്ങൾക്ക് സാധ്യത ഉണ്ടെങ്കിലും വൈകുന്നേരത്തോടെ അവ ശാന്തം ആകും.

പൂരം: കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തിക നില മോശമില്ലാതെ തുടരും, സ്വപ്രയത്‌നത്താൽ ജീവിത പുരോഗതി കൈവരിക്കുന്നതിനു കഴിയും, പുതിയ പദ്ധതികൾ നടപ്പാക്കുന്നതിൽ വിജയിക്കും, യുവാക്കൾക്ക് പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും.

ഉത്രം: സന്താനങ്ങളുടെ ഭാഗത്ത് നിന്നും സന്തോഷം ലഭിക്കും, വിദ്യാർത്ഥികൾക്കും കലാകാരൻമാർക്കും അനുകൂലമായ ദിവസം, സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം, അനാവശ്യ ചെലവുകൾ ഒഴിവാക്കണം, വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക്‌ അനുകൂലമായ അറിയിപ്പുകൾ ലഭിക്കും.

അത്തം: അനുകൂലമായ തൊഴിൽ മാറ്റവും മംഗല്യ ഭാഗ്യവും ഉണ്ടാകും, സ്ഥാനമാനങ്ങൾ, അംഗീകാരം എന്നിവ തേടി എത്തിയേക്കാം, ശത്രുക്കളാൽ ഉള്ള ദോഷങ്ങൾ കുറയും, തൊഴിൽ പരമായി ഉയർച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വർദ്ധിക്കുകയും ചെയ്യും.

ചിത്തിര: ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും, നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും, ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക്‌ അതിനുള്ള തുടക്കം കുറിക്കുന്നതിനു സാധിക്കും, ധനസമൃദ്ധി കൈവരിക്കും, പുതിയ മേഖലയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ വളരെ നേട്ടങ്ങൾ ഉണ്ടാകും.

ചോതി:‍ സർവ്വകാര്യ വിജയമുണ്ടാകാം, ഭാഗ്യാനുഭവങ്ങൾ കൂടുതലായി ഉണ്ടാകും, വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക്‌ അത്‌ ഉടൻ സാധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, ചില നല്ല വാർത്തകളും കേൾക്കാനാകും. അപ്രതീക്ഷിതമായ ലാഭങ്ങൾ കൈവരിക്കും, മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലരത്തണം.

വിശാഖം: പ്രണയബന്ധം ശക്തിപ്പെടും, കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ യോജിപ്പ് നില നിർത്തുക, സാമ്പത്തികമായ ഉന്നതി കൂടുതൽ ഉണ്ടാകുമെങ്കിലും പാഴ്‌ചെലവുകൾ നിയന്ത്രിക്കണം, വസ്തു ഇടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും, അന്യരുടെ കാര്യത്തിൽ അമിതമായി ഇടപെടാതിരിക്കുക.

അനിഴം: ജോലിരംഗത്ത് നേട്ടങ്ങൾ സാധ്യമാണ്, ബിസിനസുകാർക്കും ഈ സമയം അനുകൂലമായിരിക്കും,
നല്ല ഫലം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകും, ഔദ്യോഗിക ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, കുടുംബ ബന്ധങ്ങളിൽ ചില അസ്വസ്‌ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട് .കരുതൽ വേണം.

തൃക്കേട്ട:‍ സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്, യാത്രകളിൽ നല്ല ശ്രദ്ധ വേണം. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളിൽ ചില തകരാറുകൾ ഉണ്ടാകും, തൊഴിൽ രംഗത്ത്‌ എതിർപ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്‌, ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക.

മൂലം: പ്രണയ ബന്ധത്തിലും ചില വിള്ളലുകൾ ഉണ്ടാകും, സ്വജനകലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്‌, വളരെയധികം ആത്മനിയന്ത്രണം ശീലിക്കുക, ഉണ്ടാകുന്ന പ്രതിസന്ധികൾ ആത്മ വിശ്വാസത്തോടെ നേരിടണം, യാത്രാക്ലേശം, അലച്ചിൽ, ഇച്ഛാഭംഗം ഇതൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട് .

പൂരാടം: വിശ്വസ്തരിൽ നിന്ന് വഞ്ചനയും അതുമൂലം മാനഹാനി വരാനും സാധ്യതയുണ്ട്, ജോലിരംഗത്ത് കടുത്ത ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, ആരോഗ്യത്തിന്റെ കാര്യത്തിൽ ഉദര രോഗങ്ങളെ കരുതിയിരിക്കുക, പലവിധ പ്രതിബന്ധങ്ങൾ ഉണ്ടാകും, കർമ്മരംഗത്ത്‌ ധനനഷ്‌ടങ്ങൾ വർദ്ധിക്കും.

ഉത്രാടം: ഗൃഹത്തിൽ കലഹങ്ങളും വിഷമതകളും ഉണ്ടാകും, വിഷ ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കുക. കുട്ടികളുടെ ചില കാര്യങ്ങളിൽ തടസങ്ങൾ നേരിട്ടേക്കാം, തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകും അതിനാൽ മേലുദ്യോഗസ്ഥരോട് നല്ല ബന്ധം നിലനിർത്തുക, പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ചില തടസ്സങ്ങൾ മുന്നിൽ വന്നേക്കാം.

തിരുവോണം:‍ പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കുമെങ്കിലും അപ്രതീക്ഷിതമായി ചില ചിലവുകളും വന്നേക്കാം, ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പാകാതെ വന്നേക്കാം, എന്നാൽ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ഇന്ന് അസാധാരണമായ ഒരു പരിവർത്തന യോഗം കാണുന്നു, ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക്‌ വഴി തുറക്കും.

അവിട്ടം:വിദ്യാർത്ഥികൾക്കും കലാരംഗത്ത് ‍ ഉള്ളവർക്കും സമ്മിശ്ര ഫലങ്ങൾ ആയിരിക്കും, തൊഴിൽരംഗത്ത്‌ നല്ല വിജയങ്ങൾ നേടിയെടുക്കുവാന്‍ സാധിക്കും, ദീർഘനാളായി ഉള്ള ലക്ഷ്യങ്ങൾ പലതും സാധിക്കുന്നതാണ്, അപ്രതീക്ഷിത നേട്ടങ്ങൾ പലതുമുണ്ടാകും. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും.

ചതയം:‍ സാമ്പത്തിക കാര്യങ്ങൾ ശക്തമാകും, കലാകാരൻമാർക്ക് അംഗീകാരം പ്രശസ്തി എന്നിവ കൈവരും, കർമ്മമേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുൻ കഴിയുന്നതാണ്‌, നൂതന ഗൃഹോപകരണങ്ങൾ നേടിയെടുക്കും, വാഹനം വാങ്ങുന്നതിനും സാധ്യത കാണുന്നു, ജീവിതത്തിൽ അസുലഭമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും

പൂരുരുട്ടാതി:‍ സ്വപ്രയത്‌നത്താൽ ഉന്നതി നേടിയെടുക്കും. നൂതന സംരംഭങ്ങൾ തുടങ്ങും, ഗൃഹ നിർമ്മാണം പൂർത്തീകരിച്ച്‌ താമസം തുടങ്ങുന്നതിനു കഴിയും, ജോലി സ്ഥലത്ത് സ്ഥാനമാനവും പ്രശസ്തിയും ലഭ്യമാകുന്ന അവസരങ്ങളുണ്ടാവും, ഉദ്ദേശിക്കുന്ന വിഷയങ്ങളിൽ പുരോഗതിയുണ്ടാകും, ധനപരമായി വളരെ നേട്ടങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി: വിവാഹം ജോലി എന്നിവ ആഗ്രഹിക്കുന്നവർക്ക്‌ ഉടനെ അതു സാധിക്കാനുള്ള മാർഗ്ഗങ്ങൾ തെളിയും, പലകാര്യത്തിലും ഉണ്ടായിരുന്ന അവിചാരിത തടസ്സങ്ങൾ മാറും, വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും അനുകൂലമായിരിക്കും ദിവസം, നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന്‌ അനുകൂലമായ ദിവസം.

രേവതി: ചിലർക്ക്‌ പുതിയതും കൂടുതൽ സൗകര്യങ്ങളോടു കൂടിയതുമായ പുതിയ ഗൃഹം വാങ്ങാൻ കഴിയും, കർമ്മരംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും, പഠനകാര്യങ്ങളിൽ അലസത പാടില്ല, ഏതു കാര്യത്തിലും അതീവ ജാഗ്രതയോടെ ശ്രമിക്കുക, പരിശ്രമങ്ങൾ പലതും വിജയം കൈവരിക്കും.