
ബാലതാരമായെത്തി നായികയായി മാറിയ യുവതാരമാണ് എസ്തർ. എസ്തറിന്റെ ദൃശ്യം സീരീസിലെ മോഹൻലാലിന്റെ മകളായെത്തിയ കഥാപത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം നടത്തി. സോഷ്യൽ മീഡിയയിലും എസ്തർ സജീവമാണ് . ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഡീപ്പ് പിങ്ക് - ഗ്രീൻ കോമ്പിനേഷനിൽ പട്ടുപാവാട ധരിച്ച് ട്രെഡിഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് എസ്തർ പങ്കു വച്ചത്. ദി കളർഫുൾ ജാസ്മിൻ എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. അഫ്ഷീൻ ഷാജഹാൻ ആണ് എസ്തറിന്റെ വലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. ജാക് ആൻഡ് ജിൽ ആണ് എസ്തറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.