
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെയും ട്രാൻസ്ലേറ്ററിന്റെയും ഒഴിവുകളുണ്ട്. താത്കാലികനിയമനമാണിത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 12. നിയമബിരുദമാണ് യോഗ്യത. അവസാനവർഷ, സെ
മസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 13.9.1994 നും 12.9.2000 നും ഇടയിൽ ജനിച്ചവരാകണം. ശമ്പളം 30,000 രൂപ. കേരള ഹൈക്കോടതിയിൽ ഒഴിവുള്ള അഞ്ച് ട്രാൻസ്ലേറ്റർ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഇതിന്റെ അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കേണ്ട അവസാനതീയതി സെപ്തംബർ 12 ആണ്, അവസാനതീയതി സെപ്തംബർ 20. ബിരുദമാണ് യോഗ്യത. പ്രായം 02.1.1986 നും 01.01.2004 നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). ശമ്പളം 39,300-83000. wwww.hckrecruitment.nic.in