kk

പാലക്കാട്: പാലക്കാട്ടെ സി.പി.എം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ . കേസിൽ ഒളിവിലായിരുന്ന ആറുപ്രതികൾ ഇന്ന് പിടിയിലായി. രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാംപ്രതി ശബരീഷ്,​ രണ്ടാം പ്രതി അനീഷ്,​ നാലാം പ്രതി ശിവരാജൻ,​ ആറാംപ്രതി സുജീഷ്,​ ഏഴാം പ്രതി സജീഷ്,​ എട്ടാംപ്രതി വിഷ്ണു എന്നിവരാണ് മലപ്പുറം കവയിൽ നിന്ന് പിടിയിലായത്.

മൂന്നാംപ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിിയിൽ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടിയതിന്റെ സിസി ടിവി ദൃശ്യവും പുറത്തുവന്നു. 9.50നാണ് മൂന്ന് പ്രതികൾ ബാറിൽ എത്തിയത്. 10.20 വരെ ഇവർ ബാറിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.. ബാർ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 14നാണ് പാലക്കാടിനെ നടുക്കി സി.പി.എം പ്രവർത്തകൻ ഷാജഹാനെ കൊലപാതകം നടന്നത്. പ്രതികളെല്ലാം 48 മണിക്കൂറിനുള്ളിൽ പൊലീസിന്റെ പിടിയിലായി.