gas

ഇടുക്കി: കട്ടപ്പനയിൽ വീട്ടിൽ പുതുതായി എത്തിച്ച പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വീട് ഭാഗികമായി തകർന്നു. കാലാച്ചിറ ഷാജിയുടെ വീടാണ് തകർന്നത്. പുതിയതായി വാങ്ങിയ ഇൻഡേൻ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ തീപിടിച്ചു.

അഗ്നിരക്ഷാ സേന എത്തി തീ കെടുത്തുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു. വീട്ടുടമ ഷാജിയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സിലിണ്ടറിന്റെ പഴക്കം കാരണമാണ് അപകടമുണ്ടായതെന്നാണ് സൂചന. വീടിന്റെ അടുക്കളയും മേൽക്കൂരയും അപകടത്തിൽ പൂർണമായി തകർന്നിട്ടുണ്ട്.