veena-nair

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. മുൻ ബിഗ് ബോസ് താരമായ നടി വിവാഹ മോചിതയാകുകയാണെന്ന രീതിയിൽ നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു.

വിവാഹ മോചിതയായിട്ടില്ലെന്നും എല്ലാം കുടുംബങ്ങളിലുമുള്ളതുപോലെ ചെറിയ ചില പ്രശ്നങ്ങൾ മാത്രമേ ദാമ്പത്യ ജീവിതത്തിലുള്ളൂവെന്നും വീണ നായർ നേരത്തെ പ്രതികരിച്ചിരുന്നു. പിന്നാലെ മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒന്നിച്ച് എത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ തങ്ങൾ വേർപിരിഞ്ഞുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് വീണയുടെ ഭർത്താവും ആർ ജെ യുമായ അമൻ. ' അവസാനം ഭാഗം വീണ്ടും വായിച്ചുനോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ കഴിയില്ലെന്ന്' പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

വിവാഹ മോചനത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിച്ചുകൊണ്ടിരിക്കെ, ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട സമയമായി, മറ്റ് പല കഥകളും ഉണ്ടാകുന്നതിനിടയിൽ വിശദീകരണം ആവശ്യമാണ്.

ഞങ്ങൾ വേർപിരിഞ്ഞു, പക്ഷേ ഡിവോഴ്സായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എനിക്ക് സാധിക്കില്ല. അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാകും.


ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതം ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ളതാണ്. നമ്മൾ ശക്തമായി നിലകൊണ്ടേ പറ്റുകയുള്ളു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കണം.' അമൻ കുറിച്ചു.

View this post on Instagram

A post shared by Rj Aman Bhymi (@rjamanbhymi)